Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:14 pm

Menu

Published on August 26, 2014 at 11:30 am

നടന്‍ ചേമഞ്ചേരി നാരായണന്‍ നായര്‍ അന്തരിച്ചു

chemancheri-narayanan-nair-passed-away

ചലച്ചിത്ര നടൻ ചേമഞ്ചേരി നാരായണന്‍ നായര്‍ (79) അന്തരിച്ചു. കൊയിലാണ്ടി ചേലിയയിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. ക്യാൻസർ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. തൂവൽക്കൊട്ടാരം, മിഴിരണ്ടിലും, അമ്മക്കിളിക്കൂട്,കിളിച്ചുണ്ടൻ മാമ്പഴം എന്നിങ്ങനെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ സീരിയലുകളിലും മുഖ്യകഥാപാത്രമായിരുന്നു ചേമഞ്ചേരി. 1997ൽ സംസ്ഥാന സർക്കാരിൻറെ പ്രൊഫഷണൽ നാടക മത്സരത്തിൽ പ്രത്യേക ജൂറി അവാർഡ്, 1998ൽ കേരള സംഗീത നാടക അക്കാദമിയുടെ സി ജി പരമേശ്വരൻപിള്ള സ്മാരക അവാർഡ്, 2004ൽ ഗുരുപൂജ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: കുന്നത്ത് ദേവിഅമ്മ. മക്കൾ: ലത, വി ടി ജയദേവൻ (അദ്ധ്യാപകൻ, പുതിയങ്ങാടി എൽപി സ്‌കൂൾ), സജീവൻ, പരേതനായ ജയപ്രകാശ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News