Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയ്ക്ക് ഇന്ന് 63 ാം പിറന്നാൾ .പതിവ് പോലെ ഇത്തവണയും
ഷൂട്ടിങ് തിരക്കുകളിലാണ് ഷൂട്ടിങ് തിരക്കുകളിലാണ് താരം.സിനിമാ ജീവിതത്തിനൊപ്പം മലയാളിയുടെ സാമൂഹ്യജീവിതത്തിലും ഇടപെടുന്ന മമ്മൂട്ടി, ഇപ്പോൾ സാമൂഹ്യസേവന രംഗത്താണ് കൂടുതലായി ശ്രദ്ധ പതിപ്പിക്കുന്നത്. ഈ പിറന്നാൾ കാലത്തും മമ്മൂട്ടിക്ക് അതിൽ മാറ്റമില്ല. കാഴ്ച 2020 എന്ന തിമിര വിമുക്ത പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് താരം.നിർധന രോഗികൾക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ആറ് വർഷം കൊണ്ട് 50,000 പാവപ്പെട്ടവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയാണ് പദ്ധതി ലക്ഷ്യമിടുന്നത്.ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കാഴ്ച 2020-ന്റെ ഉദ്ഘാടനം നിർവഹിക്കുക.തന്റെ ഹിറ്റ് ചിത്രമായ കാഴ്ചയുടെ പേരാണ് ഈ പദ്ധതിക്ക് മമ്മൂട്ടി നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷം നേരെ തൃശൂരിലേക്ക്. അവിടെ, രഞ്ജിത് ശങ്കറിന്റെ വർഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് താരമിപ്പോൾ. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ മുഹൂര്‍ത്തങ്ങളില്‍ പ്രേക്ഷക മനസ്സുകളെ കീഴടക്കിയ മമ്മൂക്ക ഇന്ത്യന്‍ ചലച്ചിത്ര ലോകത്തില്‍ ജൈത്രയാത്ര തുടരുകയാണ്.
Leave a Reply