Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 8:24 am

Menu

Published on September 7, 2014 at 9:53 pm

മകളുടെ മരണത്തിൽ മനം നൊന്ത് അച്ഛനും അമ്മയും ഓണപ്പുടവയുടത്ത് തൂങ്ങി മരിച്ചു

father-and-mother-committed-suicide

കോഴിക്കോട്: മകളുടെ മരണത്തിൽ മനം നൊന്ത് അച്ഛനും അമ്മയും ഓണപ്പുടവയുടത്ത് തൂങ്ങി മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ മായനാട് സ്വദേശി ഉത്താനപാദനും (55) ഭാര്യ സുമതിയും (47) ആണ് മരിച്ചത്.
ഏകമകള്‍ അര്‍ബുദം ബാധിച്ചായിരുന്നു മരിച്ചത്. മരിക്കുന്നതിന് തലേദിവസം മരുമകനെ ഫോണ്‍ ചെയ്ത് രാവിലെ തന്നെ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടശേഷം മാധ്യമങ്ങള്‍ക്ക് നല്‍കാനുള്ള മരണക്കുറിപ്പും എഴുതി വച്ചാണ് ഇരുവരും മരിച്ചത്. ബന്ധുക്കള്‍ കാലത്തെത്തി നോക്കിയപ്പോഴാണ് ഇരുവരെയും ഓണത്തിന് വാങ്ങിയ പുത്തന്‍ വസ്ത്രം ധരിച്ച് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇവരുടെ മകള്‍ ശ്രീലക്ഷ്മി അര്‍ബുദം ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ശ്രീലക്ഷ്മി.
രണ്ടു വര്‍ഷത്തോളം ചികിത്സിച്ചശേഷമാണ് മരണത്തിന് കീഴടങ്ങിയത്. മരണ ശേഷം കടുത്ത മനോവിഷമാത്തിലായിരുന്ന ഇരുവരും മരണത്തിനു കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News