Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈന : ചൈനയിൽ പന്ത്രണ്ടുകാരിയെ പിതാവ് വെട്ടിനുറുക്കി പബ്ലിക് ടോയ്‌ലറ്റിൽ ഫ്‌ളഷ് ചെയ്തു. സംഭവത്തിൽ പിതാവ് ക്രേസ്ഡ് സാങ് ലീ(46) യെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ചൈനയിലെ സീജിയാങ് പ്രവിശ്യയിലുള്ള വെൻസോഹു പട്ടണത്തിലാണ് ഇത്തരത്തിലൊരു ക്രൂരമായ കൊലപാതകം നടന്നത്. പഠനത്തിൽ മോശമെന്ന് കണ്ട് 12 കാരിയായ മകളെ പിതാവ് കൊലപ്പെടുത്തിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വീടിന് അടുത്തുള്ള പബ്ലിക് ടൊയ്‌ലെറ്റിലിട്ട് ഫ്‌ളഷ് ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ നിർബന്ധപ്രകാരമാണ് ലീ പോലീസിൽ പരാതി നൽകിയത്. പിന്നീട് സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ടോയ്‌ലെറ്റിൻറെ അറ്റകുറ്റപ്പണി നടത്തുന്ന ഒരു ജീവനക്കാരന് അതിൽ നിന്നും ഒരു മനുഷ്യൻറെ കൈ ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോൾ ലീ കുറ്റം സമ്മതിച്ചു. കുടുംബത്തെ മാനം കെടുത്തിയതിനാണ് അവളെ കൊന്നതെന്നാണ് പോലീസിനോട് ലീ പറഞ്ഞത്. കുട്ടിയെ കാണാതായതിൽ ഇയാൾക്ക് ഒരു വിഷമവുമുണ്ടായിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു.
Leave a Reply