Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 4:58 pm

Menu

Published on September 29, 2014 at 12:05 pm

മരിച്ചെന്നു കരുതി സെമിത്തേരിയിൽ അടക്കം ചെയ്ത സ്ത്രീക്ക് രണ്ടാം ജൻമം

dead-woman-wakes-up-screaming-in-coffin-at-own-funeral

ഏഥൻസ്: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയതിനെ തുടർന്ന് സെമിത്തേരിയിൽ അടക്കം ചെയ്ത സ്ത്രീക്ക് രണ്ടാം ജൻമം. ഗ്രീസിലെ തെസ്സാലോനികിയിലാണ് സംഭവം നടന്നത്. ക്യാൻസർ രോഗബാധയെ തുടർന്ന് മരിച്ചെന്ന് കരുതിയ 45 കാരിയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. സംസ്കാര ചടങ്ങുകളെല്ലാം കഴിഞ്ഞ് ബന്ധുക്കളെല്ലാം പള്ളിയിൽ നിന്നും പോയിക്കഴിഞ്ഞപ്പോൾ സെമിത്തേരിക്ക് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളും സമീപവാസികളും ശവപ്പെട്ടിക്കുള്ളിൽ നിന്നും കരയുന്ന സ്ത്രീയുടെ ശബ്ദം കേൾക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇവർ പോലീസിൽ വിവരമറിയിച്ചു. പിന്നീട് സെമിത്തേരി ജോലിക്കാർ കുഴിമാടം തുറന്ന് ശവപ്പെട്ടി പുറത്തെടുത്ത് തുറന്നപ്പോൾ അതിനകത്ത് ശ്വാസം മുട്ടിക്കിടക്കുന്ന സ്ത്രീയെ കണ്ടു.ഉടൻ തന്നെ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. അല്പസമയം സമയം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ സ്ത്രീ ശ്വാസം മുട്ടി മരിച്ചുപോകുമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News