Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക നല്കാന് തന്റെ പക്കല്‍ പണമില്ലെന്ന് ചെയര്മാന് വിജയ് മല്യ. യുനൈറ്റഡ് സ്പിരിറ്റ്സ്-ഡിയജിയോ ഇടപാട് കര്‍ണാടക ഹൈകോടതി തടഞ്ഞുവെച്ചതാണ് കാരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്.ശമ്പളക്കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് നിരാഹാരസമരം തുടങ്ങിയ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.
ആഗസ്റ്റ് മുതലുള്ള ശമ്പളകുടിശ്ശിക നല്‍കണമെന്ന ആവശ്യവുമായി കിങ്ഫിഷര്‍ ഹൗസില്‍ വ്യാഴാഴ്ചയാണ് ജീവനക്കാര്‍ നിരാഹാരസമരം ആരംഭിച്ചത്. 6070ഓളം ജീവനക്കാരാണ് സമരം ചെയ്യുന്നത്. എയര്‍ലൈന്‍ ചീഫ് എക്സിക്യൂട്ടിവ് സഞ്ജയ് അഗര്‍വാള്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്ന് വിജയ് മല്യ ഉറപ്പുനല്‍കി. എന്നാല്‍, നേരത്തേ മല്യയുമായി നടത്തിയ ചര്‍ച്ച ഗുണംചെയ്തില്ളെന്നും തങ്ങള്‍ നിരാഹാരസമരവുമായി മുന്നോട്ടുപോകുമെന്നും ജീവനക്കാര്‍ പറഞ്ഞു.
Leave a Reply