Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 4:38 pm

Menu

Published on October 8, 2014 at 10:50 am

‘ഹീറോയിൻ’ എന്ന ചിത്രത്തിൽ രഞ്ജിനി ഹരിദാസ് ആലപിച്ച അടിപൊളി ഗാനം

renjini-haridas-singing-a-song-in-heroine-malayalam-movie

ഷാൻ കേച്ചേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഡലും അവതാരകയുമായ രഞ്ജിനി ഹരിദാസ് ഗായികയുടെ റോളിലെത്തുന്നു. ഹീറോയിൻ…’ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിൽ രഞ്ജിനി പാടിയിരിക്കുന്നത്. ഹരി പി നായർ വരികളെഴുതിയ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ബാലഗോപാലാണ്. ചിത്രത്തിലെ ഐറ്റം ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡ സംഗീത സംവിധായകനായ ബാലചന്ദ്രനാണ്.ഇതിനു മുമ്പ് തിരക്കഥ’ എന്ന ചിത്രത്തിൽ ‘ഒന്നോടൊന്നു ചേർന്നാടി…’ എന്ന ഗാനം രഞ്ജിനി ആലപിച്ചിട്ടുണ്ട്. സ്ത്രീ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ മോഡലായ നദാഷ ദോഷിയാണ് നായികയായെത്തുന്നത്. അഭിനയ മോഹവുമായി സിനിമയിലെത്താൻ കഷ്ടപ്പെടുന്ന ഷെറിൻ എന്ന പെൺകുട്ടിയെയാണ് നദാഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കലിംഗ ശശി, ഷെജിൻ, നീനാകുറുപ്പ്,ബിജുകുട്ടൻ, ഇന്ദ്രൻസ്, ധർമജൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News