Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 10:33 am

Menu

Published on October 10, 2014 at 2:11 pm

പയ്യന്നൂരിൽ നവജാതശിശുവിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വിറ്റു

new-born-baby-sail-allegation-against-payyannur-sabha-hospital

കണ്ണൂർ:പയ്യന്നൂര്‍ സഭാ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി. 2008 ഡിസംബര്‍ 30ന് ജനിച്ച കുഞ്ഞിനെ ഗൈനക്കോളജിസ്റ്റായ ഡോ:ശ്യാമള മുകുന്ദൻ പയ്യന്നൂർ തായ് വേരി സ്വദേശികൾക്ക് വിറ്റതായാണ് പരാതി ലഭിച്ചിട്ടുള്ളത്‌. സംഭവത്തിൽ ഡോ. ശ്യാമള, ശ്യാമളയുടെ ഭര്‍ത്താവ്, സഭാ ആശുപത്രി എം.ഡി, രണ്ട് നഴ്‌സുമാര്‍, കുഞ്ഞിനെ വാങ്ങിയ ദമ്പതികള്‍, ഇടനിലക്കാര്‍ എന്നിവരെ പോലീസ് പ്രതിചേര്‍ത്തു.കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2010 മെയ് 23 ജനിച്ച് മറ്റൊരു കുഞ്ഞിനെ ആറര ലക്ഷം രൂപയ്ക്ക് വിറ്റെന്ന കേസും ശ്യാമളയ്‌ക്കെതിരെയുണ്ട്. ഈ കേസിൽ കുഞ്ഞിന്റെ അമ്മക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ ഐ.പി.സി 370, 371 പ്രകാരം മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തിരുന്നു. അന്ന് വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്. ഈ കേസില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കയാണ്. ഡോ. ശ്യാമളയിപ്പോള്‍ മീനാക്ഷിയമ്മ മെമ്മോറിയല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ടിച്ച് വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News