Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് യേശുദാസ് നടത്തിയ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് നടൻ സുരേഷ് ഗോപി രംഗത്ത്. നല്ല ഉദ്ദേശത്തോടെയാണ് ദാസേട്ടന്‍ സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന് പറഞ്ഞത്സ്ത്രീ സുരക്ഷയെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ചിലര്‍ ഇത് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു. ഒരു മുത്തച്ഛന്റെ വാക്കുകള്‍ പോലെ ഇത് കേരളീയ സമൂഹം കാണണം. ആവശ്യമുള്ളവര്‍ക്ക് ദാസേട്ടന്റെ ഉപദേശം സ്വീകരിക്കാമെന്നും അല്ലാത്തവര്‍ക്ക് നിരാകരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.സ്ത്രീകളുടെ സൗന്ദര്യം സൗമ്യതയാണെന്നും മറയ്‌ക്കേണ്ടതെല്ലാം മറയ്ക്കണമെന്നും ജീന്‍സിട്ട് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നുമുളള യേശുദാസിന്റെ പ്രസ്താവനയെ വിവിധ മേഖലകളിലുളളവര്‍ വിമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
Leave a Reply