Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:52 pm

Menu

Published on October 18, 2014 at 10:54 am

മ്യൂസിക് ബാന്‍ഡുമായി മോഹന്‍ലാല്‍ എത്തുന്നു…!

actor-mohanlal-coming-with-a-music-band

കൊച്ചി: നടന്‍ മോഹന്‍ലാല്‍  മ്യൂസിക് ബാന്‍ഡുമായി എത്തുന്നതായി സൂചന. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മ്യൂസിക് ബാന്‍ഡ് തുടങ്ങുന്നതിന്റെ സൂചന ലാല്‍ നല്‍കിയത്. Something unique and awesome is about to unveil… Can u guess? എന്നാണ് ഫേസ്ബുക്കിലിട്ട ചിത്രത്തിൽ മോഹൻലാൽ പറയുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയുമായി സംഹകരിച്ചാണ് ബാന്‍ഡ് തുടങ്ങുന്നതെന്നാണ് ലാല്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രം സൂചിപ്പിക്കുന്നത്. എന്നാല്‍ ബാന്‍ഡിനെക്കുറിച്ചോ ബാന്‍ഡിന്റെ പേരിനെക്കുറിച്ചോ സൂചനകളില്ല. ലാലും രതീഷ് വേഗയും ഒരു കൂട്ടം സംഗീത പ്രവര്‍ത്തകരുമാണ് ചിത്രത്തിലുള്ളത്.രതീഷ് വേഗയുടെ ഈണത്തിൽ മോഹൻലാൽ പാടിയ റൺബേബി റൺ എന്ന ചിത്രത്തിലെ ആറ്റുമണൽ പായയിൽ എന്ന ഗാനം വൻ ഹിറ്റായിരുന്നു.

mohalal

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News