Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണം നൽകാൻ കരടിക്കൂട്ടിൽ കൈയ്യിട്ട ഒന്‍പത് വയസുകാരൻറെ കൈ കരടി കടിച്ചെടുത്തു. ചൈനയിലെ മധ്യ പ്രവിശ്യാ ഹെനാനിലെ പിങ്ഡിങ്ഷാൻ നഗരത്തിലെ മൃഗശാലയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. മൃഗശാല കാണാനെത്തിയ കുട്ടി കരടിക്ക് ഭക്ഷണം നല്‍കാനായി സുരക്ഷാ വേലി മറികടന്ന് കരടിക്കൂട്ടിൽ കൈ തള്ളിക്കയറ്റിയപ്പോഴാണ് അപകടം നടന്നത്.പത്തു മിനിറ്റോളം കുട്ടി അലമുറയിട്ടെങ്കിലും കരടി കുട്ടിയുടെ കൈയ്യിലെ കടി വിട്ടില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. അവസാനം കരടി കൈ വിട്ടപ്പോൾ തോളിന് താഴേക്ക് കൈ മുറിഞ്ഞ് കൂട്ടിനുള്ളിൽ വീണു.ഭയന്നു പോയ ബാലൻ പരിഭ്രമിച്ചു നിന്നുപോയി.മെഡിക്കൽ സ്റ്റാഫ് വരുന്നത് വരെ ബാലൻ അങ്ങനെ തന്നെ നിന്നു. ഏറെ പാടുപെട്ടാണ് കൂട്ടിനകത്ത് നിന്നും മൃഗശാല ജീവനക്കാർ ബാലൻറെ മുറിഞ്ഞ കൈ ഭാഗം എടുത്തത്.മുറിഞ്ഞ കയ്യിൻറെ എല്ല് പുറത്തേക്ക് തള്ളിയ നിലയിലാണുണ്ടായിരുന്നത്. ബാലൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് മൃഗശാല അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തിൻറെ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കയാണ്.
–

–
Leave a Reply