Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: വിജയിയുടെ ദീപാവലി ചിത്രമായ കത്തിയുടെ റിലീസ് അനശ്ചിതത്വത്തിൽ .ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈംക പ്രൊഡക്ഷന്‍സിന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെയുമായി ബന്ധമുണ്ടെന്ന ആരോപണമാണ് സിനിമയുടെ റിലീസിങ്ങിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.ചില തമിഴ് സംഘടനകളിൽ നിന്ന് പ്രതിഷേധമുയർന്ന സാഹചര്യത്തിൽ റിലീസ് അനശ്ചിതത്വത്തിലായിരിക്കുകയാണ്. നിർമ്മാതാക്കളുടെ പേര് ക്രെഡിറ്റിൽ നിന്ന് നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സത്യം സിനിമാസ് കത്തിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തമിഴ് സംഘടനാ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഗ്ലാസ് പാനലുകള്‍ തകര്‍ത്ത അക്രമിസംഘം മള്‍ട്ടിപ്ലക്‌സിനുളളിലേക്ക് മണ്ണെണ്ണ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.തീയേറ്റര്‍ ഉടമകളുടെ ചര്‍ച്ചയ്ക്ക് ശേഷം ചിത്രത്തിന്റെ റീലീസിനെകുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ ഉണ്ടാകും. വിജയ് എ ആര്‍ മുരുഗദോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക.
Leave a Reply