Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 5:57 am

Menu

Published on June 10, 2013 at 4:42 am

പനി: ഏഴ് മരണം കൂടി; ഞായറാഴ്ച ചികിത്സതേടിയത് 9289 പേര്‍

fever-claims-seven-more-lives-in-state

ഞായറാഴ്ച മെഡിക്കല്‍കോളജുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി പനിബാധിച്ച് 9289 പേര്‍കൂടി ചികിത്സതേടി. ഇതില്‍ ആറുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഞായറാഴ്ചയായതിനാല്‍ പനിബാധിതരുടെയും മരണത്തിന്‍െറയും പൂര്‍ണ വിവരം ആരോഗ്യവകുപ്പിനും ലഭ്യമല്ല. ഇതിനിടെ, ശനിയാഴ്ച മരിച്ച കോട്ടയം ഏലിക്കുളം സ്വദേശി ഗോപാലകൃഷ്ണപ്പണിക്കര്‍ക്ക് (67) ഡെങ്കിപ്പനിയായിരുന്നുവെന്ന് സ്ഥിരീകരിച്ചു.

ഈവര്‍ഷം പകര്‍ച്ചപ്പനിബാധിച്ച് ചികിത്സതേടിയവരുടെ എണ്ണം 97,0177 ആയി. 2750 പേര്‍ക്ക് ഡെങ്കിപ്പനിയും 301 പേര്‍ക്ക് എലിപ്പനിയും 360 പേര്‍ക്ക് മലേറിയയും 1031 പേര്‍ക്ക് ടൈഫോയ്ഡും സ്ഥിരീകരിച്ചു. കൂടാതെ 2837 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും 567 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും 14 പേര്‍ക്ക് കോളറയും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയത്ത് നാലുപേര്‍ക്കും പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുവീതവുമാണ് ഞായറാഴ്ച ഡെങ്കിപ്പനി കണ്ടെത്തിയത്. എലിപ്പനി സംശയത്തിന്‍െറ പേരില്‍ വയനാട് ജില്ലയില്‍ ഒരാളും ചികിത്സതേടി. ഹെപ്പറ്റൈറ്റിസ് എ ആറുപേര്‍ക്കും ഹെപ്പറ്റൈറ്റിസ് ബി കൊല്ലത്ത് ഒരാള്‍ക്കും സ്ഥിരീകരിച്ചു. മലപ്പുറത്തും വയനാടും ഒരാള്‍ക്കുവീതം ടൈഫോയ്ഡും കണ്ടെത്തി.

സംസ്ഥാനത്ത് പനി മൂലം ഞായറാഴ്ച ഏഴ് മരണംകൂടി. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ രണ്ടുപേര്‍ വീതവും തിരുവനന്തരപുരം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. പത്തനം തിട്ട തണ്ണിത്തോട് തേക്കുമലയില്‍ പരേതനായ കൊച്ചുകുഞ്ഞിന്‍െറ ഭാര്യ കൊച്ചിക്ക (75), അടൂര്‍ പുതുശേരിഭാഗം കൊച്ചുതുണ്ടില്‍ അയണിവിളയില്‍ എ.ഡി. മത്തായി (61), കൊല്ലം ശാസ്താംകോട്ട പോരുവഴി ഇടയ്ക്കാട് കാഞ്ഞിരക്കുറ്റിവിള ഓമനാലയത്തില്‍ കെ.ഐ.പി ഉദ്യോഗസ്ഥനായ ഓമനക്കുട്ടന്‍ എന്ന അനില്‍കുമാര്‍ (38), കൊല്ലം ആയൂര്‍ ചെറിയവെളിനല്ലൂര്‍ കാരയ്ക്കല്‍ ചെറിയ വാഴോട്ട് വീട്ടില്‍ എം. ബാബുവിന്‍െറ ഭാര്യ കുഞ്ഞുമോള്‍ ബാബു (58),തിരുവന്തപുരം കല്ലറ കാഞ്ചിനട പാലുവള്ളി പുത്തന്‍വിളയില്‍ പരേതനായ ഷാജിയുടെ മകള്‍ റാഷിദാബീവി (21), പാലക്കാട് ചെര്‍പ്പുളശ്ശേരി തൃക്കടീരി വീരമംഗലം നായപ്പുളളി വീട്ടില്‍ രാധാകൃഷ്ണന്‍ (45) , ആലപ്പുഴ നൂറനാട് സ്വദേശി വിശ്വനാഥന്‍ നായര്‍ (63) എന്നിവരാണ് മരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News