Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജാലകങ്ങളില്ലാത്ത ലോകത്തിലെ ആദ്യ വിമാനം പറക്കാനൊരുങ്ങുന്നു. സെന്‍ററ്‍ ഫോര്‍ പ്രോസസ് ഇന്നൊവേഷന്‍ (സിപിഐ) യിലെ ശാസ്ത്രജ്ഞരാണ് ഈ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ജാലകങ്ങൾക്ക് പകരം കൂറ്റന്‍ OLED സ്ക്രീന്‍ ഒരുക്കിയാണ് പുതിയ പരീക്ഷണം. ഇന്‍റര്‍നെറ്റ് കണക്ഷനുള്ള സ്ക്രീനില്‍ യാത്രക്കാര്‍ക്ക് ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്നതാണ്. യാത്രക്കാര്‍ക്ക് കാഴ്ചകള്‍ ഓണാക്കാനും ഓഫാക്കാനും കഴിയുന്ന തരത്തിലാണ് സ്ക്രീന്‍ സജ്ജമാക്കിയിട്ടുള്ളത്. വിമാനത്തിന് പുറത്തുള്ള ക്യാമറകള്‍ പകർത്തുന്ന ദൃശ്യങ്ങളും ഇതിൽ തെളിയും. ജാലകങ്ങള്‍ നീക്കം ചെയ്യുന്നത് വിമാനത്തിന്‍റെ ഭാരം കുറയ്ക്കും. ഇത് വിമാനകമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഗുണകരമായ ഒരു കാര്യമാണിത്.
–
Leave a Reply