Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസിന്‍െറ നേതൃത്വത്തിലുള്ള ആദ്യ ബി.ജെ.പി. സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ രൂപീകരിക്കുമ്പോൾ മന്ത്രിസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം നൽകിയില്ലെങ്കിൽ പ്രതിപക്ഷത്തിരിക്കാൻ തയ്യാറാണെന്നാണ് ശിവസേനയുടെ വാദം. ഇക്കാര്യത്തിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പു തന്നെ തീരുമാനം അറിയിക്കണമെന്ന് പാർട്ടി ബിജെപിക്ക് അന്ത്യശാസനവും നൽകിയിട്ടുണ്ട്. പാർട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം 40,000 പേരുടെ സാന്നിധ്യത്തില്‍ മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. പന്ത്രണ്ട് മന്ത്രിമാരും ഇന്നു ഫഡ്നാവിസിനൊപ്പം അധികാരമേല്ക്കുമെന്നാണുസൂചന.
Leave a Reply