Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളി മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നു. പോക്കിരി, ബിസ്‌നസ് മാന്‍ എന്നീ ചിത്രങ്ങള്‍ തെലുങ്കില്‍ സംവിധാനം ചെയ്ത പൂരി ജഗന്നാഥൻറെ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. ജൂനിയര്‍ എന്‍ടിആര്‍ നായകനായെത്തുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായികയായെത്തുന്നത്. ഐപിഎല്‍ ഒത്തുകളി വിവാദത്തിൽപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ശ്രീശാന്ത് പുറത്താവുകയായിരുന്നു. എന്നാൽ പിന്നീട് ശ്രീ തനിക്ക് ക്രിക്കറ്റ് പോലെ തന്നെ താൽപര്യമുള്ള ഡാൻസിലും പാട്ടിലും കൂടുതൽ ശ്രദ്ധ കൊടുക്കുകയായിരുന്നു. അടുത്തിടെ ‘ഝലക് ദിഖ്‌ലാജ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ ശ്രീ പങ്കെടുത്തിരുന്നു. എന്നാൽ വിധി നിര്‍ണയത്തിലെ ചില പാകപ്പിഴകള്‍ കാരണം താരം വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. ഇപ്പോൾ സിനിമയിൽ സജീവമാകാനുള്ള ശ്രമത്തിലാണ് ശ്രീശാന്ത്.
Leave a Reply