Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 3:15 am

Menu

Published on November 17, 2014 at 1:27 pm

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വളര്‍ത്തുനായയ്ക്ക് സർക്കാർ ചെലവിൽ ബർത്ത്ഡേ പാർട്ടി ;ജന്മദിനത്തിന് മന്ത്രിഓഫീസ് അടച്ചിട്ടു

ministers-private-secretaries-dogs-birthday-celebration

തിരുവനന്തപുരം: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വളര്‍ത്തുനായയുടെ ജന്മദിനാഘോഷം സര്‍ക്കാര്‍ ചെലവില്‍ പൊടിപൊടിച്ചു. കൃഷി മന്ത്രി കെ പി മോഹനന്റെ പ്രൈവറ്റ് സെക്രട്ടറിയായ ജി ഷാജിയുടെ വളര്‍ത്തുനായ ബ്ലാക്കിയുടെ രണ്ടാം ജന്മദിനമാണ് രാജകീയമായി ആഘോഷിച്ചത്. വിഭവസമൃദമായ സദ്യ ഉള്‍പ്പെടെയുള്ള ആഘോഷത്തില്‍ പങ്കുചേരാന്‍ മന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍ ഔദ്യോഗികവാഹനങ്ങളിലായിരുന്നു പോയിരുന്നത്. നായയുടെ ജന്മദിന പാര്‍ട്ടി പ്രമാണിച്ച് നാലു മണിക്കൂറോളം മന്ത്രി ഓഫീസ് അടച്ചിട്ടു.ഷാജിയുടെ കരമന കാലടിയിലെ വീട്ടിലായിരുന്നു ആഘോഷം.കൃഷി, മൃഗസംരക്ഷണവകുപ്പുകളില്‍ നിന്നുള്ള പത്ത് വാഹനങ്ങള്‍ ഇതിനായി സെക്രട്ടറിയറ്റില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. സമ്മാനപ്പൊതികളുമായാണ് അതിഥികള്‍ പിറന്നാളാഘോഷത്തിനെത്തിയത്.കേക്ക് മുറിയും വിഭവസമൃദ്ധമായ ഭക്ഷണവുമെല്ലാം കഴിഞ്ഞാണ് സ്റ്റാഫംഗങ്ങള്‍ ഓഫീസില്‍ മടങ്ങി എത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News