Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ സുന്ദരി തൃഷയുടെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുതൽ ട്വിറ്ററില്‍ ചർച്ച ചെയ്യപ്പെടുന്നത്. നിര്‍മാതാവ് വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചം കഴിഞ്ഞെന്ന വാർത്ത ഓണ്‍ലൈൻ മാധ്യമങ്ങൾ ആഘോഷമാക്കി മാറ്റി. എന്നാൽ അതെല്ലാം കണ്ടും കേട്ടുമിരുന്ന തൃഷ ഈ ഗോസിപ്പുകൾക്ക് മറുപടി നൽകി. എൻറെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും അങ്ങനെ ഒന്ന് നടന്നാല്‍ ആരാധകരെ താന്‍ തന്നെ അറിയിക്കുമെന്നുമാണ് തൃഷ ട്വിറ്ററിൽ കുറിച്ചത്. എന്നിട്ടും ഗോസിപ്പുകൾ തീരുന്നില്ല. തൃഷയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ റായി ലക്ഷ്മിയ്ക്ക് തൃഷയുടെ ന്യായീകരണം വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്. തൃഷ എന്തിനാണ് സത്യത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്നാണ് റായി ലക്ഷ്മിയുടെ ചോദ്യം. തൃഷയെ ഉദ്ദേശിച്ച് തന്നെയാണോ റായി ലക്ഷ്മിയുടെ ട്വീറ്റ് എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും കോളിവുഡില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ പ്രകാരം അത് ശരിയാകാനാണ് സാധ്യത.സ്വകാര്യ ജീവിതത്തിലെ സത്യ സന്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ ധൈര്യം കാട്ടണമെന്നും, മറ്റുള്ളവരുടെ സ്വകാര്യതയെ കുറിച്ച് എന്തിന് ഇല്ലാക്കഥ ഉണ്ടാക്കണമെന്നും സത്യസന്ധമായ കാര്യങ്ങളെ കുറിച്ച് എന്തിനാണ് നുണ പറയുന്നതെന്നുമുള്ള ചോദ്യങ്ങളാണ് റായി ലക്ഷ്മി ട്വീറ്റിൽ കുറിച്ചിട്ടുള്ളത്.
Leave a Reply