Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാൻറ ബാര്‍ബറ: മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെ കാണാതായ മിസ് ഹോണ്ടുറാസ് മരിയ ജോസ് അല്‍വറാഡോ(19)യുടെ മൃതദേഹം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇവര്‍ക്കൊപ്പം കാണാതായ സഹോദരി സോഫിയ ട്രിനിഡാഡി(23)ന്റെയും മൃതദേഹം കബ്ലോടേലെസ് ഗ്രാമത്തില്‍നിന്നു ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സഹോദരിക്കൊപ്പം മരിയയെ കാണാതായത് . ഈയാഴ്‌ച ലണ്ടനില്‍ ആരംഭിക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു മരിയ. സഹോദരി സോഫിയയുടെ കാമുകന്‍ പ്ലുട്ടാര്‍കോ റൂയിസ് ആണ് കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു. നവംബര്‍ 13 ന് ഒരു സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയില്‍ നിന്നാണ് ഇരുവരെയും കാണാതായത്. അന്ന് രാത്രി തന്നെ സോഫിയയുടെ കാമുകന്‍ രണ്ട് പേരേയും വെടിവച്ചു കൊന്നതാണെന്നാണ് പോലീസ് പറഞ്ഞു. പാര്‍ട്ടിക്കിടെ സോഫിയ മറ്റൊരു ചെറുപ്പക്കാരനുമായി നൃത്തം ചെയ്തതാണ് കാമുകനെ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്.ഇവരെ കാണാതായതിനെ തുടര്‍ന്ന് പോലീസ് റൂയിസിനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മൃതദേഹങ്ങള്‍ മറവ് ചെയ്ത സ്ഥലം ഇയാള്‍ പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
Leave a Reply