Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 11:30 am

Menu

Published on November 20, 2014 at 5:04 pm

പെറുവിലെ ഫ്രോഗ് ജ്യൂസിന് ആവശ്യക്കാരേറുന്നു

peru-bar-serves-fresh-frog-juice

പെറുവിലെ ഒരു ജ്യൂസ് ഷോപ്പിലെ ഫ്രോഗ് ജ്യൂസിന് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഓർഡർ ലഭിക്കുന്നതിനനുസരിച്ചാണ് ഇവർ ജ്യൂസ് അടിച്ചു കൊടുക്കുന്നത്. ഫ്രോഗ് ജ്യൂസിന് ആവശ്യക്കാർ വർദ്ധിച്ചതോടെ ഷോപ്പ് ഉടമകൾ തവളകളെ അക്വേറിയത്തിൽ കൂട്ടിയിട്ട് വളർത്തുകയാണ്.ഓർഡർ ലഭിക്കുന്നതിനനുസരിച്ച് തവളകളെ അക്വേറിയത്തിൽ നിന്ന് പിടിച്ച് കൌണ്ടർ സ്റ്റാൻഡിൽ വെച്ച് അടിച്ചു കൊല്ലുകയും പിന്നീട് തൊലിയുരിച്ച് മിക്സിയിലിട്ട് അടിക്കുകയും ചെയ്യും. ഇതിനൊപ്പം പെറുവിലെ മാകാ റൂട്ടും,ക്യാരറ്റും,തേനും മേമ്പൊടി ചേർത്താണ് ഫ്രോഗ് ജ്യൂസ് തയ്യാറാക്കുന്നത്.സൗന്ദര്യ വര്‍ദ്ധനവിനും ഇത് ഉത്തമമാണെന്ന വാര്‍ത്തകളുമുണ്ട്. ആവശ്യക്കാർക്ക് ഇഷ്ടമുള്ള തവളകളെ തിരഞ്ഞെടുക്കുന്നതിനും ഇവിടെ അവസരമുണ്ട്. ഫ്രോഗ് ജ്യൂസ് ശ്വാസകോശ രോഗം, രത്കക്കുറവ്, എല്ലുകളുടെയും തലച്ചോറിന്റെയും ആരോഗ്യം എന്നി്‌വയ്ക്കും അത്യുത്തമം എന്നാണ് കച്ചവടക്കാരുടെ അവകാശവാദം.എന്നാൽ ശാസ്ത്രീയമായി തെളിവുകളൊന്നുമില്ല. വംശ നാശം നേരിടുന്ന തവളകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ശരിയല്ലെന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News