Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 8:33 am

Menu

Published on November 22, 2014 at 10:36 am

സൽമാൻഖാൻ വീണ്ടും പ്രണയക്കുരുക്കിൽ

salman-khan-introduces-iulia-vantur-as-his-girlfriend

ബോളിവുഡ് നടൻ സൽമാൻഖാൻ വീണ്ടും പ്രണയക്കുരുക്കിൽ . സഹോദരി അർപിത ഖാൻറെ കല്യാണത്തിനിടയിലാണ് സൽമാൻ ഖാൻറെ പുതിയ കൂട്ടുകാരിയെ പിടികൂടിയാതെന്നാണ് റിപ്പോർട്ടുകൾ. റോമാനിയൻ മോഡലും നടിയുമായ ലൂലിയ വണ്ടൂരുമായാണ് പുതിയ ഗോസിപ്പുകൾ. 2011 ൽ ഏക്‌ ദ ടൈഗർ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ വെച്ചാണ് സൽമാൻ ലൂലിയയുമായി പരിചയപ്പെടുന്നത്.അർപിത ഖാൻറെ വിവാഹ ദിനത്തിലാണ് സൽമാൻറെ പുതിയ കൂട്ടുകാരിയെ ആരാധകർ കാണുന്നത്.ഈ ദിവസം രണ്ടു പേരും കൂടി പ്രണയ ജോഡികളെ പോലെ നടന്നതായാണ് വാർത്തകൾ. തൻറെ കുടുംബാംഗങ്ങൾക്കും ലൂലിയയെ സൽമാൻ പരിചയപ്പെടുത്തിക്കൊടുത്തു.വിവാഹ ആഘോഷങ്ങൾക്ക് ശേഷം ബാന്ദ്രയിലുള്ള പഞ്ച നക്ഷത്ര ഹോട്ടലിലാണ് ലൂലിയ താമസിച്ചത്. ഇതിനടുത്ത് തന്നെയാണ് സൽമാൻ ഖാൻറെ അപ്പാർട്ട്മെൻറും. ഐശ്വര്യ റായ്, കത്രീന കൈഫ്‌,സോമി അലി,സംഗീത ബിജ് ലാനി എന്നിവരെയെല്ലാം ചേർത്ത് സൽമാനുമായി ഇതിന് മുമ്പും ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്തായാലും ഈ ബന്ധം വിവാഹത്തിലെത്തുമോ എന്നാണ് ബോളിവുഡ് ഉറ്റു നോക്കുന്നത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News