Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയില്‍ സരിതയുടെ മകൾ പറഞ്ഞ വിവാഹ വാർത്ത നിഷേധിച്ച് സരിത. സുബി അവതാരകയായ ‘കുട്ടിപ്പട്ടാളം’ എന്ന പരിപാടിയിലാണ് സരിത മകളുമായെത്തിയത്. പരിപാടിക്കിടയിൽ മകളാണ് സരിത സുഹൃത്തായ ദാസിനെ വിവാഹം ചെയ്യാൻ പോകുകയാണെന്നും ഡിസംബര്‍ 30 നാണ് വിവാഹം എന്നും പറഞ്ഞത്. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോള്‍ സരിതയോ, കൂടെ ഉണ്ടായിരുന്നവരോ നിഷേധിച്ചിരുന്നില്ല . അവതാരകയായ സുബി വിവാഹം തീരുമാനിച്ച സന്തോഷത്തില്‍ സരിതയോട് ഒരു ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ സരിത പാട്ടുപാടുകയും ചെയ്തു. എന്നാൽ മംഗളം പത്രത്തിനോട് ഇത് തമാശ പറഞ്ഞതാണെന്നാണ് സരിത പറഞ്ഞത് . കൂടാതെ തൻറെ കൂടെ ഉണ്ടായിരുന്നവർ കസിന് സഹോദങ്ങളായിരുന്നുവെന്നും സരിത പറഞ്ഞു.
Leave a Reply