Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 1:24 am

Menu

Published on December 2, 2014 at 10:23 am

പ്രിയദർശനും ലിസിയും വേർപിരിയുന്നു

priyadarshan-lissy-files-for-divorce

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും നടിയുമായ ലിസിയും വേര്‍പിരിയുന്നു.വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ചെന്നൈയിലെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയതായി ഇരുവരുമായും അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. 24 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചത്. ലിസിയും പ്രിയദര്‍ശനും വേര്‍പിരിയലിന്റെ വക്കിലാണെന്ന് നേരത്തെ, റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ ഇടപെട്ടെങ്കിലും അനുരഞ്ജനത്തിന് ഇരുവരും തയ്യാറായില്ലെന്നാണ് സൂചന.സിനിമ ലോകം ആഘോഷിച്ച നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. പ്രിയൻറെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്. തുടർന്ന് അഭിനയം വിട്ടു. വിവാഹ ശേഷം ഇരുവരും ചെന്നൈയിൽ താമസമാക്കി.പ്രിയദര്‍ശന്‍റെ സ്റ്റുഡിയോയായ ഫ്രേംസ് എന്ന സ്റ്റുഡിയോയുടെ നടത്തിപ്പു ചുമതല ലിസിക്കായിരുന്നു. പിന്നീടു ലിസിയുടെ നേതൃത്വത്തിലാണ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന ടീം ഉണ്ടായത്. ഇതേത്തുടര്‍ന്നുള്ള അഭിപ്രായ വ്യത്യാസമാണു വേര്‍പിരിയലിലേക്കു നയിച്ചത് എന്നാണ് സൂചനകള്‍. കല്യാണി, ​ സിദ്ധാർത്ഥ് എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്.
–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News