Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി മീരാ ജാസ്‌മിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. താരത്തിന്റെ വിവാഹമാണ് പുതിയ ചര്‍ച്ചാവിഷയം.മീരയും അനിലും തമ്മില്‍ ഫെബ്രുവരിയില്‍ നടന്ന വിവാഹം രജിസ്‌റ്റര്‍ ചെയ്യാനായി നല്‍കിയ അപേക്ഷ തിരുവനന്തപുരം കോര്‍പറേഷന്‍ വേണ്ടത്ര രേഖകള്‍ ഹാജരാക്കാത്തതിനാല്‍ തളളിയിരുന്നു.എന്നാല്‍, ഇക്കാര്യം മീര ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല. ഓഗസ്റ്റിലാണ് അപേക്ഷ നല്‍കിയത്.സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറായ ഭര്‍ത്താവിനൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. കോര്‍പറേഷനില്‍ നല്‍കിയിരിക്കുന്ന വിലാസവും ദുബായിലേതാണ്. എന്നാല്‍, വിവാഹ രജിസ്‌ട്രേഷനുളള അപേക്ഷ തളളിയ വിവരം മീരയെയും ഭര്‍ത്താവിനെയും കോര്‍പറേഷന്‍ അറിയിച്ചിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.മീരയും അനിലും തമ്മിലുളള വിവാഹം പോലീസ് ബന്തവസ്സിലായിരുന്നു നടന്നത്. അനില്‍ വിവാഹ വാഗ്ദാനം നല്‍കിയ ഒരു സ്ത്രീ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുളള തിനാലാണ് വിവാഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അനില്‍ വിവാഹിതനായിരുന്നെന്നും അയാളുടെ ആദ്യഭാര്യ, മീരയുമായുള്ള വിവാഹം എതിര്‍ക്കുമെന്നും വിചാരിച്ചാണ് പോലീസ് സംരക്ഷണം തേടിയതെന്ന് പിന്നീട് വാര്‍ത്തകള്‍ പരന്നു. എന്തുതന്നെയായാലും മീര ഇനി എന്ത് നിലപാടാകും സ്വീകരിക്കുകയെന്ന് കാത്തിരിക്കാം.മീരയുടെ പുതിയ ചിത്രം സുഗീത് സംവിധാനം ചെയ്യുന്ന ഒന്നുംമിണ്ടാതെയാണ്. ജയറാമാണ് ചിത്രത്തിലെ നായകന്‍. അടുത്തിടെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി മീരാജാസ്മിന്‍ ചേര്‍ത്തലയിലെത്തിയിരുന്നു. ഇതിനുമപ്പുറം എന്ന ചിത്രത്തിന് വേണ്ടിയാണ് മീരാ ജാസ്മിന്‍ ചിത്രീകരണത്തിന് കേരളത്തിലെത്തിയത്.
Leave a Reply