Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ നായകനായ ബ്ലോക്ക്ബസ്റ്റര്‍ ഹോളിവുഡ് ചിത്രം ടെര്‍മിനേറ്റര്‍ ജെനിസിസിൻറെ ട്രെയിലർ പുറത്തിറങ്ങി. എക്കാലത്തേയും മികച്ച ആക്ഷന്‍ ചിത്രമെന്നറിയപ്പെടുന്ന ടെര്‍മിനേറ്റര്‍ സിനിമയുടെ അഞ്ചാം ഭാഗമാണ് ടെര്‍മിനേറ്റര്‍ ജെനിസിസ്. 1984 ലാണ് ടെര്‍മിനേറ്റര്‍ ആദ്യമായി പുറത്തിറങ്ങുന്നത്. പിന്നീട് ഇതിൻറെ തുടര്‍ച്ചയായി 4 ഭാഗങ്ങള്‍ തീയറ്ററുകളില്‍ എത്തുകയും, ആളുകള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.അലന്‍ ടെയ്‌ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് പാട്രിക് ലസ്സിയറും, ലയോട്ട കാലോഗ്രിഡിസും ചേര്‍ന്നാണ്.പാരമൗണ്ട് പിക്‌ച്ചേഴ്‌സാണ് ടെര്‍മിനേറ്റര്‍ അഞ്ചാം ഭാഗം നിര്‍മ്മിക്കുന്നത്.
–
Leave a Reply