Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:04 pm

Menu

Published on December 12, 2014 at 11:12 am

യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചുംബനവും ആലിംഗനവും മാത്രമായി ഒതുങ്ങുന്നുവോ..?ചുംബനസമരക്കാരോട് രഞ്ജിത്ത്..

director-ranjith-against-kiss-of-love

ചുംബനസമരക്കർക്കെതിരെ വിമർശനവുമായി സംവിധായകൻ രഞ്ജിത്ത് രംഗത്ത് .കേരളത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും യുവജനങ്ങളുടെ ഇടപെടല്‍ ചുബനങ്ങളിലും ആലിംഗനങ്ങളിലും മാത്രംഒതുങ്ങിപ്പോകുന്നോ എന്ന്  രഞ്ജിത്ത് ചോദിച്ചു.വയനാട്ടിലെ ഒരു കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗത്തിലാണ് രഞ്ജിത്ത്   ഇക്കാര്യങ്ങൾ ചോദിച്ചത്. ‘തീര്‍ച്ചയായും ആലിംഗനം ഒരു വലിയ കാര്യം തന്നെയാണ്. ഒരാളുടെ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും ഊഷ്മാവ് അപരനിലേക്ക് പകരാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ചുംബനവും ജഡ വാദിക്കുന്ന ആവേശത്തിന്റെ നൂറിലൊരു അംശമെങ്കിലും യുവജനത പ്രകടിപ്പിക്കാറുണ്ടോ? നമ്മുടെ വിദ്യാലയങ്ങള്‍ മയക്കുമരുന്നുകളുടെ കേന്ദ്രങ്ങളാവുന്നത് കാണുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇങ്ങിനെ യൗവ്വനം തെരുവില്‍ ഇറങ്ങാറുണ്ടോ? ഞാന്‍ ഒരു ഉപദേശി ചമയുകയല്ല. ഇത്തരം തീവ്രമായ വിഷയങ്ങളും നിങ്ങളുടെ ആകുലതകളാവട്ടെ എന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നത്’ രഞ്ജിത്ത് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News