Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 11:08 pm

Menu

Published on December 16, 2014 at 4:57 pm

കുടുംബത്തിലെ അംഗ സംഖ്യ 100 ആക്കാൻ 24 മക്കളും 60 പേരക്കുട്ടികളുമുള്ള 70 കാരന് ഇനിയും വിവാഹം കഴിക്കണം !

70-years-old-emirati-has-24-children-from-16-marriages

ദുബായ്: പലയാളുകൾക്കും ഏറെ സന്തോഷം നൽകുന്നതാണ് മക്കളും പേരക്കുട്ടികളുമായുള്ള ജീവിതം. ഇത് കുടുംബത്തിലെ സന്തോഷം ഇരട്ടിയാക്കും. 24 മക്കളും 60 പേരക്കുട്ടികളുമുള്ള   മുഹമ്മദ് സയീദ് എന്ന 70 കാരന് കുടുംബത്തിലെ സന്തോഷം വർദ്ധിപ്പിക്കാൻ ഇനിയും വിവാഹം കഴിക്കണമെന്നാണാഗ്രഹം. സയീദ്‌ ഇതുവരെ 16 വിവാഹമാണ് കഴിച്ചത്. അതിൽ രണ്ടു പേർ മാത്രമാണ് ഇപ്പോൾ സയീദിനൊപ്പമുള്ളത്. മറ്റുള്ളവരെല്ലാം വിവാഹമോചനം നേടി പോയി. കുടുംബത്തിലെ അംഗ സംഖ്യ 100 ആക്കാനാണ് തന്റെ ആഗ്രഹമെന്നും  അതിനായാണ് താൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും സയീദ് പറയുന്നു.12മത്തെ വയസിലായിരുന്നു  സയീദിൻറെ ആദ്യ വിവാഹം. ആദ്യത്തെ വിവാഹത്തില്‍ നാല് മക്കളാണുള്ളത്.ഏറ്റവും മൂത്ത മകന് ഇപ്പോള്‍ 47 വയസുണ്ട് കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍ക്ക്   വെറും രണ്ട് മാസം മാത്രമാണ് പ്രായം. ഈ വലിയ കുടുംബത്തിലെ മക്കളും ചെറുമക്കളും മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചകളിലും ഒത്തുചേരാറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News