Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 8:17 pm

Menu

Published on December 23, 2014 at 2:45 pm

വിശാലും ശരത് കുമാറിൻറെ മകളും വിവാഹിതരാകാൻ പോകുന്നതായി റിപ്പോർട്ട്!

vishal-varalaxmi-sarathkumar-marriage-soon

നടന്‍ വിശാല്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയെ വിവാഹം ചെയ്യാന്‍ പോകുന്നതായി റിപ്പോർട്ട്. കോളിവുഡിൽ ഇരുവരുടേയും പ്രണയത്തെ കുറിച്ചുള്ള ചർച്ച തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വരലക്ഷ്മിയെ കുറിച്ച് ചോദിച്ചപ്പോള്‍, വരലക്ഷമി തനിക്ക് വിലമതിക്കാന്‍ കഴിയാത്ത സമ്പത്താണെന്നായിരുന്നു വിശാലിന്റെ പ്രതികരണം. എന്നാൽ വ്യക്തമായ ഒരു മറുപടി നൽകാൻ വിശാൽ തയ്യാറായിരുന്നില്ല. അടുത്തിടെ വിശാലും,വരലക്ഷ്മിയുടെ പിതാവ് ശരത് കുമാറും തമ്മിൽ ചില വാക് തർക്കമുണ്ടായി. നടികര്‍ സംഘത്തിനെതിരെ വിശാല്‍ സംസാരിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കൂടാതെ ഇപ്പോള്‍ ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട ചെറിയ ചില പ്രശ്‌നങ്ങളും ശരത് കുമാറും വിശാലും തമ്മിലുണ്ട്. എന്തായാലും ഇവരുടെ വിവാഹം നടക്കുമോയെന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News