Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്ളോറിഡ: മരിച്ചപോലെ കിടന്നയാളെ കരടി വെറുതെ വിടുന്ന കഥ യാഥാർത്ഥ്യമായി. അമേരിക്കയിലെ ഫ്ളോറിഡയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. നായയുമായി ഫ്രാങ്ക്ളിന് കൗണ്ടിയിലെ ഈസ്റ്റ് പോയിന്റില്‍ നടക്കാനിറങ്ങിയ പതിനഞ്ചുകാരിയായ ലിയ റീഡറാണ് കരടിയുടെ ആക്രമണത്തിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടത്. നായയുമായി നടക്കുന്നതിനിടെ സമീപത്തെ പൊന്തക്കാടുകള്‍ക്കുള്ളില്‍ നിന്നും ഭീമാകാരനായ കരടി ചാടി വീഴുകയായിരുന്നു. ഈ സമയം അടുത്തെങ്ങും ആരുമില്ലായിരുന്നു.പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചെങ്കിലും ആരും അത് കേട്ടില്ല. പിന്നീട് പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കയറിപ്പിടിച്ച കരടി കുട്ടിയെയും വലിച്ച കാട്ടിലേക്ക് നടക്കാനൊരുങ്ങി. അപ്പോഴാണ് ലിയയ്ക്ക് ഒരു ബുദ്ധി തോന്നിയത്. ഭയത്തിനിടയിലും അവൾ പെട്ടെന്ന് ബോധക്കേട് അഭിനയിച്ചു. ഇതിനിടെ കരടി സമീപത്തെ വലിയ കുഴിയില്‍ വീണു. പിന്നീട് ശ്വാസം പിടിച്ചുകിടന്ന ലിയയെ ഒന്നു മണപ്പിച്ചുനോക്കിയശേഷം കരടി കാട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. പിന്നീട് കരടിയുടെ കടിയേറ്റ് കിടക്കുന്നത് കണ്ട ആളുകൾ ലിയയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. മുഖത്തും കൈകാലുകളിലും കരടിയുടെ കടിയേറ്റ പെണ്‍കുട്ടിക്ക് മുഖത്ത് പ്ലാസ്റ്റിക് സര്ജറിവേണ്ടിവന്നേക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.
Leave a Reply