Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയുടെ സംഗീത ഇതിഹാസമായ എ.ആര് റഹ്മാന് തിരക്കഥാകൃത്താകുന്നു. തിരക്കഥ എഴുതുന്നുണ്ടെന്ന് റഹ്മാന് തന്നെയാണ് വെളിപ്പെടുത്തിയതെങ്കിലും കഥയെക്കുറിച്ച് എന്തെങ്കിലും സൂചന നല്കാന് അദ്ദേഹം തയ്യാറായില്ല. തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവും താനായിരിക്കുമെന്ന് റഹ്മാന് പറഞ്ഞു. റഹ്മാന് സിനിമാ സംവിധാന രംഗത്തേയ്ക്ക് വരുന്നു എന്ന വാര്‍ത്ത മുന്‍പ് പല തവണ ഉയര്‍ന്നിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച താരം തനിക്ക് സംവിധാനത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.ശങ്കറിന്റെ ഐ എന്ന സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളത്തിലാണ് റഹ്മാന് ഇക്കാര്യം വെളിപ്പെടുത്തിയത്. രജ്നികാന്തിന്റെയും ശങ്കറിന്റെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംഗീതത്തിലെ പോലെ തിരക്കഥയിലും സസ്പെന്‍സ് ഒരുക്കുകയാവും റഹ്മാനെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്ന് ഹോളിവുഡ് ചിത്രങ്ങടക്കം 12 സിനിമകള്‍ക്കാണ് എ.ആര്.റഹ്മാന് ഈ വര്‍ഷം സംഗീതം നല്‍കിയത്. മില്യണ്‍ ഡോളര്‍, ദി ഹണ്‍ഡ്രഡ് ഫൂട്ട് ജേര്‍ണി, കൊച്ചടയാന് എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിനാണ് അദ്ദേഹത്തെ ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്ക്കാരത്തിനായി പരിഗണിക്കുന്നത്.
Leave a Reply