Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്. ഭൂമിയിലെ ഏറ്റവും വലിയ എൽഇഡി അലങ്കാര സംവിധാനമെന്ന റെക്കോർഡാണ് ഇത്തവണ ബുർജ് ഖലീഫ സ്വന്തമാക്കിയത്. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ബുർജ് ഖലീഫയ്ക്ക് ചുറ്റും 32,467 ചതുരശ്ര മീറ്ററിൽ 70,000 ത്തിലധികം എൽഇഡി പാനലുകലാണ് സ്ഥാപിച്ചിരുന്നത്.ബുർജ് ഖലീഫയുടെ മുകളറ്റം വരെ എൽഇഡി ലൈറ്റുകളും ലേസർ ബീമുകളും കൊണ്ട് അലങ്കരിച്ചിരുന്നു. യുഎഇ യുടെ ചരിത്രവും ദേശീയ പതാകയും ഭരണാധികാരികളുമെല്ലാം സ്ക്രീനിൽ മിന്നിമറഞ്ഞു. ആഘോഷങ്ങൾക്ക് സാക്ഷിയാവാൻ ഗിന്നസ് അധികൃതരും എത്തിയിരുന്നു. ഇന്തോനേഷ്യയിലെ അംഗ്രേക് മാൾ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ ബുർജ് ഖലീഫ ഇല്ലാതാക്കിയത്.
Leave a Reply