Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 8:26 am

Menu

Published on January 7, 2015 at 4:35 pm

പ്രശസ്ത തെന്നിന്ത്യന്‍ നടി തൃഷ വിവാഹിതയാകുന്നു

trisha-finally-announces-marriage-plans

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി തൃഷ വിവാഹിതയാകുന്നു. ജനുവരി 23ന് വിവാഹനിശ്ചയം നടക്കുമെന്ന് തൃഷ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചെന്നൈ സ്വദേശിയും നിര്‍മാതാവുമായ വരുണ്‍ മനിയനാണ് വരന്‍. തൃഷയും വരുണും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ ഗോസിപ്പുകളുണ്ടായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞതായും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് അന്ന് തൃഷ തന്നെ അറിയിച്ചിരുന്നു. റാഡിയന്‍സ് റിയാല്‍റ്റി ഡെവലപ്പേഴ്സ് ഇന്ത്യ ലിമിറ്റഡ്,സിനിമാനിര്‍മാണ കമ്പനിയായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വരുണ്‍. ദുല്‍ഖര്‍ നായകനായെത്തിയ വായ് മൂടി പേസുവതും, പൃഥ്വിരാജ് നായകനായ കാവിയ തലൈവന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് റാഡിയന്‍സ് ഗ്രൂപ്പ് ആണ്.

Loading...

Leave a Reply

Your email address will not be published.

More News