Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 11:10 am

Menu

Published on January 8, 2015 at 2:40 pm

ഇറാനിൽ വാട്സ്ആപ്പ് അടക്കം മൂന്ന് പ്രമുഖ മൊബൈൽ ആപ്ലിക്കേഷനുകള്‍ക്ക് വിലക്ക്

whatsapp-banned-in-iraq

തെഹ്റാന്‍: വാട്സ്ആപ്പ് അടക്കം മൂന്ന് പ്രമുഖ മൊബൈൽ ആപ്ലിക്കേഷനുകള്‍ക്ക് ഇറാനിൽ വിലക്ക് ഏർപ്പെടുത്തി. ഇറാന്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇറാന്‍ ഒൗദ്യോഗിക ന്യൂസ് ഏജന്‍സി ഇര്‍നയാണ് ഈ വാർത്ത പുറത്ത് വിട്ടത്. വാട്സ് ആപ്പിനൊപ്പം ലൈൻ, ടാങ്കോ എന്നീ ആപ്ലിക്കേഷനുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്‌. വാട്സ്ആപ്പ് അടക്കമുള്ള സൈറ്റുകളെ നിരോധം ഏര്‍പ്പെടുത്തുന്നതിനെതിരെ ഹസന്‍ റൂഹാനി ഭരണകൂടം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍ വെബ്സൈറ്റുകളില്‍ പ്രചരിക്കുന്ന മോശം ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ നിയന്ത്രിക്കണം എന്നതായിരുന്നു ഭരണകൂടത്തിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി. യൂട്യുബ്, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കുന്നതില്‍ ഇതിനകം തന്നെ ഇറാനിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News