Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2015 ൽ മലയാള സിനിമയിൽ മാധ്യമങ്ങൾ ആദ്യം കൊന്നതെന്ന പദവി ഇത്തവണ പാവം സലീം കുമാറിനാണ് കിട്ടിയത് . പ്രഷർ ഒന്നു കൂടിയപ്പോൾ എന്തൊരു പുകിലാണ് ഉണ്ടായതെന്ന് നോക്കു . ദിവസങ്ങൾക്ക് മുൻപ് പ്രഷർ ചെറുതായി കൂടുതലായതിനാൽ സലീം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വാർത്ത കേട്ടപാതി കേൾക്കാത്ത പാതി മാധ്യമങ്ങൾ കൂട്ടി എഴുതി സലീം കുമാർ ഗുരുതരാവസ്ഥയിൽ . ഇത് ചെറിയ വിശേഷം . അതിന് പുറകെ സലീം കുമാർ മരിച്ചു എന്ന മറ്റൊരു വാർത്തയും വന്നു. അതിനെല്ലാം പുറമേ എന്തു കേട്ടാലും ഏറ്റുപാടുന്ന സോഷ്യൽ നെറ്റ്‌വർക്കിലെ ചങ്ങാതി കൂട്ടങ്ങൾ ഷെയർ ചെയ്യാനും ലൈക് അടിക്കാനുമുള്ള ഒരു പോസ്റ്റ് ആയി മാത്രം ഇതിനെ കണ്ടു.
ഇതെല്ലം കണ്ട് ഞെട്ടിയ സലീം കുമാറിന്റെ ഉത്തമ സുഹൃത്ത് നാദിർഷ സത്യാവസ്ഥ അറിയാൻ സലീം കുമാറിനെ വിളിച്ചു. ഈ ഫോണ്‍ സംഭാഷണം പിന്നീട് രമേശ് പിഷാരടി പുറത്ത് വിട്ടു. നാദിർഷ സലീം കുമാറിനെ വിളിച്ചപ്പോൾ “ഹലോ പരേതനായ സലീം കുമാർ സ്പീക്കിംഗ് ” എന്നു പറഞ്ഞാണ് സംസാരിച്ചത്. സലീം കുമാറിന് ഒന്നും സംഭവിച്ചിട്ടിലെന്നും അദ്ദേഹം തൻറെ മരണവാർത്ത ലൈവായി കാണുകയാണെന്ന് നാദിർഷ പറഞ്ഞു .എന്നാൽ ഇതിനെല്ലാം സലീം കുമാർ എന്ന മരിക്കാതെ നടൻ എന്താ പറയുന്നത് എന്ന് അറിയണ്ടേ ? “ശല്യം ചെയ്യരുത് ഞാൻ എൻറെ മരണ വാർത്ത കാണുകയാണ് ” എന്ന് മാത്രം പറഞ്ഞ് പ്രതികരിച്ചു.അതോടപ്പം മറ്റൊരു സന്തോഷത്തിലാണ് സലീം കുമാർ. ‘മഹാനടൻ’ എന്ന് ഇതുവരെ ആരും വിശേഷിപ്പിച്ചിട്ടിലെങ്കിലും ഈ മരണ വാർത്തയിൽ ആ വിളിപേര് കേട്ട സന്തോഷത്തിലാണ് സലീം കുമാർ. എന്തായാലും ശരി കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ചു പ്രാവശ്യം സ്വന്തം മരണ വാർത്ത കേട്ട സലീം കുമാറിന് തൻറെ മരണം എങ്ങനൊക്കെ ആഘോഷിക്കുമെന്ന ഒരു വലിയ ചിത്രം കിട്ടി. ഇനി എന്തെല്ലാം കാണാനിരിക്കുന്നു ……
–
%
Leave a Reply