Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 1:22 am

Menu

Published on January 12, 2015 at 12:16 pm

കേരള പോലീസിനൊരു ‘റാങ്ക്’….!!

the_winner_of-_indian_of-theyera_keralapolice_

ന്യൂഡൽഹി :കേരള പോലീസിന് അഭിമാനമായി ഡി.ഐ.ജി പി.വിജയകുമാറിനെ ഇന്ത്യൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു . തുടർച്ചയായി മൂന്നമത്തെ ആഴ്ചയിലും വിജയനാണ് ഒന്നാമത്. സി.എൻ.എൻ-ഐ.ബി.എൻ ചാനൽ ഇന്ത്യൻ ഓഫ് ദി ഇയർ തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകിയിരുന്നു. പ്രേക്ഷകരുടെ 39 ശതമാനം വോട്ടോടു കൂടി വിജയൻ തന്നെയാണ് മുന്നിൽ. ബോളിവുഡ് താരം അമീർ ഖാൻ, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തുടങ്ങിയ പ്രശസ്ത വ്യക്തികളെ പിൻതള്ളിയാണ് വിജയൻ ഒന്നാം നിരയിൽ എത്തിയത്. കേരള പോലീസ് രംഗത്ത് തന്റെ മികച്ച പ്രവർത്തനത്തിനാണ് വിജയനെ ഇന്ത്യൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കാനുള്ള കാരണം. സ്റ്റുഡൻസ് പോലീസ് കേഡറ്റ് മുതൽ ഷാഡോ പോലീസ് വരെയുള്ള വിജയൻറെ വിപ്ലവകരമായുള്ള പദ്ധതികൾ തന്നെയാണ്‌ ഈ റാങ്കിംഗിനു പിന്നിലും. സാധാരണ വ്യക്തി ജീവിതത്തിൽ നിന്ന് പോലീസ് യൂണിഫോർമിലെക്കുള്ള വിജയൻറെ യാത്ര ഇന്നും എതു വ്യക്തിക്കും ഒരു മുതൽക്കൂട്ടാണ്.  മാതൃകപരമായ അദ്ദേഹത്തിന്റെ വിജയം തന്നെയാണ് ലോകമെങ്ങുമുള്ള മലയാളികളുടെ പിന്തുണയ്ക്ക്‌ പിന്നിലും. ആ പിന്തുണ ഫേസ്ബുക്ക്‌ വോട്ടിങ്ങിൽ വ്യക്തമാണെന്നും വിജയൻ പറഞ്ഞു. കേരളത്തിൽ മൂന്ന് പ്രധാന നഗരങ്ങിൽ കമ്മീഷണർ ആയി തുടർന്ന ഡി.ഐ.ജി വിജയൻ ഇപ്പോൾ ഇന്റെലിജെൻസിന്റെ ചുമതല വഹിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News