Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനോരമ ന്യൂസിന്റെ ന്യൂസ്‌മേക്കര്‍ ഓഫ് ദ ഇയര്‍ പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്‌ത സംവിധായകന്‍ ഡോ ബിജുവിന്റെ ഫേയ്ബുക്ക് പോസ്റ്റ്. നടി മഞ്ജുവാര്യര്‍ക്ക് ന്യൂസ്‌മേക്കര്‍ അവാര്‍ഡ് നല്‍കിയത് സൂരാജിന്റെ കോമഡിയേക്കാള്‍ വലിയ കോമഡിയാണെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ചാനല്‍ ഇതിലൂടെ മറ്റുള്ള പ്രശസ്തരെ അപമാനിക്കുകയാണ് ചെയ്തതെന്നും ഡോ.ബിജു പറഞ്ഞു. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമ്മൂടിനെ പട്ടികയില്‍ പെടുത്താത്തതിനെയും അവാര്‍ഡ് പട്ടികയില്‍ ഉണ്ടായിരുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ കെ രാധാകൃഷ്ണനെയും ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ ശ്രീകേഷിനെയും പട്ടികയില്‍പ്പെടുത്തി ചാനല്‍ അപമാനിക്കുകയായിരുന്നു എന്നും ബിജു പറയുന്നു.നടി മഞ്ജു വാര്യര്‍ക്കായിരുന്നു ഇത്തവണത്തെ ന്യൂസ് മേക്കര്‍ അവാര്‍ഡ് ലഭിച്ചത്. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്ണന്‍, ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് എന്നിവരെ പിന്തളളിയാണ് മഞ്ജു വാര്യര്‍ പുരസ്‌കാരം നേടിയത്.
Leave a Reply