Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 12:41 am

Menu

Published on January 21, 2015 at 3:22 pm

ഓട്ടിസം ബാധിച്ചവര്‍ക്ക് ഷാർജയിൽ ആശുപത്രിയുമായി കുഞ്ചാക്കോ ബോബൻ

kunchako-boban-starts-hospital-in-sharjah

ഷാര്‍ജ :ഓട്ടിസം ബാധിച്ചവര്‍ക്കായി ഷാര്‍ജയില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ആരംഭിച്ച ആശുപത്രി അല്‍ ഫാഷ്‌റ്റ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും തങ്ങളുടെ ഒന്‍പതാം വാര്‍ഷികദിനത്തിലാണ്‌ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഒരു ആശുപത്രി പണിയാന്‍ തീരുമാനിച്ചത്‌. ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സ ലക്ഷ്യമിട്ടാണ് ആശുപത്രി ആരംഭിച്ചിട്ടുള്ളത്.പുതുവത്സര ദിനത്തിലാണ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്. കാക്കനാട്ടെ നവജ്യോതി ബിഹേവിയര്‍ തെറാപ്പി സെന്ററിലെ കുട്ടികള്‍ക്ക്‌ ഒപ്പമായിരുന്നു ഇരുവരും ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിച്ചത്‌. ഇരുവരുടെയും ജീവിതത്തിൽ ഇത്രത്തോളം സന്തോഷിച്ച ദിനം വേറെയുണ്ടായിരുന്നില്ലെന്ന് ഇരുവരും പറഞ്ഞു. ഈ അനുഭവത്തിലാണ് ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ഒരു ആശുപത്രി പണിയാൻ ചാക്കോച്ചനും ഭാര്യ പ്രിയയും തീരുമാനിച്ചത്. അടുത്ത വിവാഹ വര്‍ഷികത്തിന്‌ മുമ്പ്‌ തീരുമാനം പ്രാവര്‍ത്തികമാക്കിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. കുട്ടികൾക്കും പ്രായമായവർക്കും ഇവിടെ ചികിത്സ ലഭ്യമാണ്.കുട്ടികളില്‍ ബിഹേവിയറല്‍ തെറാപ്പി, ന്യൂറോ ഡവലപ്‌മെന്റ്‌ ഡിസോഡറുകള്‍, ഹൈപ്പര്‍ ആക്‌ടിവിറ്റി, വിഷാദരോഗം, ഓട്ടിസം, സ്‌പീച്ച്‌ തെറാപ്പി തുടങ്ങി എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ലഭ്യമാണ്‌. പ്രായമായവരില്‍ കണ്ടുവരുന്ന ഓര്‍മക്കുറവിനും വിഷാദ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സ ലഭിക്കും.തെറാപ്പി സെൻററുകളും തെറാപ്പിസ്റ്റുകളും ആശുപത്രിയിലുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News