Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിക്രം നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘ഐ’യില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി സ്വീകരിച്ചത് മമ്മൂട്ടിയുടെ ഉപദേശം. മലയാളത്തിൽ നിന്നും നായകന്മാർ പലപ്പോഴും അന്യഭാഷ ചിത്രങ്ങളിൽ പോയി അഭിനയിച്ച് അവിടുത്തെ നായക നടന്മാരുടെ ചവിട്ടും തൊഴിയും കൊണ്ട് മലയാളി പ്രേക്ഷകന് മുന്നിൽ നാണംകെടരുത് എന്നതായിരുന്നു ആ ഉപദേശം. ഐയില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ സുരേഷ്‌ഗോപിയെ മമ്മൂട്ടി വിളിച്ചിരുന്നു. തമിഴില്‍ പോയി നായകന്റെ ചവിട്ടും തൊഴിയും കൊള്ളരുതെന്നും നേരത്തേ ശിവാജിയില്‍ വില്ലനാകാന്‍ മോഹന്‍ലാലിനെ ശങ്കര്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ ലാല്‍ നിഷേധിച്ചത് കൊണ്ടാണ് സുമന്‍ വന്നതെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ഈ ഉപദേശം കൂടി സ്വീകരിച്ചാണ് സുരേഷ്‌ഗോപി തന്നെ നായകന്റെ തല്ലു കൊള്ളിക്കരുതെന്ന് ശങ്കറിന് മുന്നില്‍ നിബന്ധന വെച്ചതെന്നാണ് അറിയുന്നത്.
Leave a Reply