Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി മിത്രാ കുര്യൻ വിവാഹിതനായി. തൃശൂർ സ്വദേശിയും കീ ബോർഡ് ആർട്ടിസ്റ്റുമായ വില്യം ഫ്രാൻസിസ് ആണ് വരൻ. ഇന്നലെ നടന്ന വിവാഹ ചടങ്ങുകളിൽ നിരവധി സിനിമാ താരങ്ങൾ പങ്കെടുത്തു.രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.രണ്ട് വര്‍ഷം മുമ്പ് ഒരു അമേരിക്കന്‍ ഷോയില്‍ വച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ആദ്യം സൗഹൃദമായിരുന്നു , പിന്നീടത് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഒടുവില്‍ ഇരു വീട്ടുകാരുടെയും സമ്മത്തോടെ വിവാഹത്തിലേക്കെത്തുകയായിരുന്നു.ഏകദേശം 200 സിനിമകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് വില്യംസ്. പ്രശസ്തരായ നിരവധി സംഗീതജ്ഞര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.വിസ്മയത്തുമ്പത്തി’ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മിത്ര ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖിന്റെ ‘ബോഡി ഗാര്‍ഡ്’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നിരവധി മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ച മിത്രാ കുര്യന്‍ ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം ‘ ഒരു കൊറിയന്‍ പട’മാണ്.പെരുമ്പാവൂര്‍ സ്വദേശിയായ കുര്യന്റെയും ബേബിയുടെയും മകളാണ് മിത്രാ കുര്യന്‍. ഡല്‍മ കുര്യനെന്നാണ് യഥാര്‍ത്ഥ പേര്. ഡാനി ഏക സഹോദരനാണ്. തൃശൂര്‍ സ്വദേശികളായ ഫ്രാന്‍സിസിന്റെയും മേഴ്‌സിയുടെയും മകനാണ് വില്യംസ്.
–
–

–

–

–

–
