Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 6:13 am

Menu

Published on June 13, 2013 at 11:28 am

കുഞ്ഞിന്റെ മരണം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് പുരുഷോത്തമനെ അറസ്റ്റുചെയ്തു

shaji-purushothaman-detained-at-kochi-airport

കൊച്ചി:ചെന്നൈയില്‍ കാര്‍ കയറി കുഞ്ഞ് മരിച്ച കേസില്‍ മലയാളിയായ വ്യവസായി ഷാജി പുരുഷോത്തമനെ പോലീസ് അറസ്റ്റ് ചെയ്തു. വഴിയോരത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന ഒരു വയസ്സുള്ള കുഞ്ഞിന്റെ ദേഹത്തേക്ക് കാർ ഓടിക്കയറുകയായിരുന്നു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. ഷാജി പുരുഷോത്തന്‍ ഓടിച്ചിരുന്ന കാര്‍ വഴിയോരത്ത് തിണ്ണയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവരുടെ മേല്‍പാഞ്ഞുകയറി കയറി ഒരു വയസ്സുള്ള കുഞ്ഞ് തത്ക്ഷണം മരിച്ചു.രണ്ട് കുഞ്ഞുങ്ങള്‍ക്ക് സാരമായ പരിക്കുകൾ ഉണ്ട്.ഷാജി പുരുഷോത്തമൻ മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. താനല്ല തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് ഷാജി പുരുഷോത്തമന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചത്. ഷാജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News