Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 7:38 am

Menu

Published on January 29, 2015 at 10:08 am

ഫയർമാൻ ട്രെയിലർ പുറത്തിറങ്ങി

fireman-malayalam-movie-trailer

മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫയര്‍മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നഗരത്തിലുണ്ടാകുന്ന വൻ തീപിടുത്തം അണയ്ക്കുവാൻ നേതൃത്വം നൽകുന്ന വിജയ്‌ എന്ന ഫയർഫോഴ്സ് ഉദ്ദ്യോഗസ്ഥൻറെ കഥയാണ്‌ ഫയർമാൻ. ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ കട, ഗാങ്‌സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നൈല ഉഷയും മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. ഒരു പോലീസ് ഉദ്ദ്യോഗസ്ഥയായാണ് നൈല ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മിക്ക രംഗങ്ങളും രാത്രിയാണ് ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിലെത്തുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News