Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 10:44 pm

Menu

Published on January 31, 2015 at 11:05 am

പെരുമ്പാമ്പിനെ തിന്ന 57 കാരന് 9 വര്‍ഷം തടവ്

man-jailed-for-nine-years-for-eating-python-meat

ജോഹന്നാസ് ബര്‍ഗ്: പെരുമ്പാമ്പിനെ തിന്ന 57 കാരന് കോടതി 9 വർഷം തടവ് ശിക്ഷ വിധിച്ചു. സിംബാബ്‌വേയിലാണ് സംഭവം നടന്നത്. 57 കാരനായ ആര്‍ക്ക്‌വെല്‍ മരാംബയാണ് പെരുമ്പാമ്പിൻറെ മാംസം കഴിച്ചതിനെ തുടർന്ന് പോലീസ് പിടിയിലായത്.ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഒരു ചികിത്സയുടെ ഭാഗമായാണ് പെരുമ്പാമ്പിനെ തിന്നതെന്നാണ് ഇയാൾ പറഞ്ഞത്. തനിക്ക് പെരുമ്പാമ്പിനെ നൽകിയത് സുഹൃത്താണെന്നും ഇയാൾ പറഞ്ഞു. സംഭവത്തെ കുറിച്ച് രഹസ്യ സൂചന ലഭിച്ച പോലീസ് ഇയാളുടെ വീട്ടിലെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പെരുമ്പാമ്പിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തുകയുമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News