Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്‌റൂത്ത്: ബന്ദിയാക്കി വെച്ചിരുന്ന ജോർദ്ദാൻ പൈലറ്റിനെ ഐസിസ് ചുട്ടെരിച്ചു കൊന്നതായി റിപ്പോർട്ട്. ഇതിൻറെ ദൃശ്യങ്ങൾ അവർ ഇൻറർനെറ്റിലൂടെ പുറത്ത് വിട്ടു. ഒരു മനുഷ്യനെ ജീവനോടെ കൂട്ടിലിട്ടു കത്തിക്കുന്ന ദൃശ്യങ്ങളാണ് ഭീകരർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കൊല്ലപ്പെട്ടത് ബന്ദിയാക്കിയിരുന്ന ജോര്‍ദ്ദാന്‍കാരന്‍ പൈലറ്റ് മാവോസ് ആല്‍ കസാസ്‌ബേയാണെന്ന് ജോര്‍ദ്ദാന്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24 നാണ് കസായിസ് ബാ ഐഎസ് ഭീകരരുടെ പിടിയിലായത്. കസായിസ്ബാ പറത്തിയ വിമാനം സിറിയന്‍ അതിര്‍ത്തിയിലെ റാഖ പ്രവിശ്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വെടിവെച്ചിട്ടിരുന്നു. അന്ന് കസായിസ്ബാ കൊല്ലപ്പെട്ടന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും പിന്നീട് ഇയാള്‍ ഐഎസിന്റെ പിടിയിലാണെന്ന് തിരിച്ചറിഞ്ഞു. ജോര്‍ദാന്‍ ജയിലില്‍ കഴിയുന്ന ഭീകര വനിത സാജിത അല്‍ റിഷ്വിയെ വിട്ടുകൊടുത്താല്‍ പൈലറ്റിനെ മോചിപ്പിക്കാമെന്ന് ഐസിസ് അറിയിച്ചിരുന്നു. എന്നാല്‍ ജോര്‍ദാന്‍ അതിന് വഴങ്ങാത്തതിനെ തുടർന്ന് കസാസ്‌ബെയെ ഭീകരര്‍ വധിക്കുകയായിരുന്നു.2005ല്‍ ജോര്‍ദ്ദാനില്‍ ചാവേര്‍ പോരാളികളോടൊപ്പം ആക്രമണം നടത്തുന്നതിനിടെ പിടിയിലായ ഭീകര വനിതയാണ് സാജിത അല്‍ റിഷാവി. കസാസ്‌ബേയുടെ കൊലപാതകത്തിന് തക്കതായ ശിക്ഷ ഐസിസിന് നല്‍കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ജോര്‍ദ്ദാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ പുറത്ത് വിട്ട ദൃശ്യങ്ങൾ യാഥാർത്ഥത്തിലുള്ളതാണോ എന്ന് അന്വേഷിച്ച് വരികയാണ്.
–

–

–

–

–
Leave a Reply