Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമ്മാൻ: ബന്ദിയാക്കിയ ജോർദ്ദാൻ പൈലറ്റിനെ ജീവനോടെ കത്തിച്ചതിന് പ്രതികാരമായി രണ്ട് തീവ്രവാദികളെ ജോർദ്ദാൻ തൂക്കിലേറ്റി. ഐ.എസ് തീവ്രവാദികൾ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സാജിദാ അൽ റിഷാവിയയെും അൽഖ്വയിദ പ്രവർത്തകൻ സിയാദ് കർബോലിയെയുമാണ് തൂക്കിലേറ്റിയത്. മറ്റ് അഞ്ച് തീവ്രവാദികളെയും അടുത്ത ദിവസങ്ങളിൽ തന്നെ തൂക്കിലേറ്റാനാണ് സർക്കാരിന്റെ തീരുമാനം.ഇന്നലെ രാത്രിയാണ് മോവാസ് അല്‍ കസാസ്‌ബേയെ ജീവനോടെ ചുട്ടുകൊന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തു വിട്ടത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം പ്രതികാര നടപടിയുമായി ജോര്‍ദാനും രംഗത്തെത്തുകയായിരുന്നു.കഴിഞ്ഞ ഡിസംബറിലാണ് കസാസ്‌ബേയെ ഐഎസ് ബന്ദിയാക്കുന്നത്. ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെ റാഡിസണ്‍ ഹോട്ടലിലും സമീപ സ്ഥലങ്ങളിലും നടന്ന ചാവേറാക്രമണത്തിലാണ് സാജിദയെ തടവിലാക്കിയത്.സാജിദ അല്‍ റഷായെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കസാസ്‌ബേയെ ഐഎസ് തടവിലാക്കിയത്. സിറിയയില്‍ ഐഎസിനെതിരെയുള്ള അമേരിക്കന്‍ വ്യോമാക്രമണത്തില്‍ പങ്കെടുക്കവേയാണ് കസാസ്‌ബേയെ ഐഎസ് പിടികൂടുന്നത്.
Leave a Reply