Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 12:40 pm

Menu

Published on February 5, 2015 at 2:38 pm

കൊച്ചി എന്‍.ഐ.എ കോടതിയില്‍ തീപിടുത്തം

fire-at-kochi-nia-court

കൊച്ചി: കൊച്ചി എന്‍.ഐ.എ കോടതിയില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ചില രേഖകളും കമ്പ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തിനശിച്ചു. രാവിലെ ഉദ്ദ്യോഗസ്ഥർ കോടതിയിൽ എത്തിയപ്പോഴാണ് തീപിടുത്തം ഉണ്ടായ കാര്യം അറിയുന്നത്. എന്നാൽ കഴിഞ്ഞ രാത്രിയായിരിക്കാം തീപിടുത്തമെന്നും ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന്‌ 7.30 തോടെ ഫയര്‍ഫോഴ്‌സ് സ്‌ഥലത്തെത്തി തീയണച്ചു. സംഭവത്തെ തുടര്‍ന്ന്‌ ഫോറന്‍സിക്‌ സംഘം ഉള്‍പ്പെടെ സ്‌ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കൈവെട്ട് കേസ് ഉള്‍പ്പെടെയുള്ള വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് എറണാകുളം എന്‍ ഐ എ കോടതി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News