Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:34 am

Menu

Published on February 9, 2015 at 10:10 am

മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം ‘എന്നും എപ്പോഴും’ വിഷുവിന് തിയേറ്ററുകളിൽ

mohanlal-manju-sathyan-anthikkad-movie-titled-ennum-eppozhum

കൊച്ചി: മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എന്നും എപ്പോഴും’എന്ന് പേരിട്ടു.ഏറെ കാലത്തിനു ശേഷം ലാലും മഞ്ജുവുമൊന്നിക്കുന്ന ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും..വനിതാരത്‌നം എന്ന മാസികയുടെ റിപ്പോർട്ടറായ വിനീത് എൻ പിള്ള എന്ന കഥാപാത്രമായാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കുടുംബ കോടതിയിലെ അഭിഭാഷകയായ ദീപയുടെ വേഷമാണ് മഞ്ജുവിന്റേത്. നാല് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2011ൽ ഇറങ്ങിയ സ്നേഹവീട് എന്ന സിനിമയിലാണ് ഈ കൂട്ടുകെട്ട് അവസാനം ഒന്നിച്ചത്.രഞ്ജൻ പ്രമോദിന്റേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് വിദ്യാസാഗറാണ് ഈണം പകരുന്നത്. ഇന്നസെന്റ്, ലെന, റീനു മാത്യൂസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News