Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കെയ്റോ:കാമുകനുമായുള്ള വിവാഹത്തിന് സമ്മതിക്കാതിരുന്ന അമ്മയെയും സഹോദരനെയും യുവതി കൊലപ്പെടുത്തി.ഈജിപ്തിലാണ് സംഭവം നടന്നത്. അച്ഛൻ ജോലിക്ക് പോയ ദിവസം രാത്രി ആയാഹ് എന്ന യുവതി കാമുകനെ വിളിച്ചു വരുത്തി 45കാരിയായ അമ്മയേയും 11കാരനായ അനുജനെയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം വീട്ടിൽ നിന്നും പണവും ആഭരണങ്ങളുമെല്ലാം എടുത്ത് കാമുകനെയും കൂട്ടി യുവതി സ്ഥലം വിടുകയും ചെയ്തു. വീടിന്റെ താക്കോല്‍ കാമുകന് നേരത്തേ തന്നെ യുവതി കൊടുത്തിരുന്നു. അമ്മ ഉറങ്ങിയപ്പോൾ യുവതി കാമുകനെ വിളിച്ചു വരുത്തി. പെട്ടെന്ന് ഞെട്ടിയുണർന്ന അമ്മയുടെ കൈകള്‍ യുവതി പിന്നിലേയ്ക്ക് കൂട്ടിപ്പിടിച്ചു. പിന്നീട് കാമുകൻ യുവതിയുടെ അമ്മയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെ കരച്ചിൽ കേട്ട് ഞെട്ടിയുണർന്ന അനുജനെയും അവർ കൊലപ്പെടുത്തി. യുവാവുമായി പെണ്കുട്ടിയ്ക്കുള്ള ബന്ധം മാതാപിതാക്കള്‍ എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിലെത്തിച്ചത്. വിവാഹലോചനയുമായി കാമുകൻ വീട്ടിൽ വന്നിട്ടും യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. സംഭവത്തിൽ രണ്ടു പേരെയും പോലീസ് പിടികൂടി.
Leave a Reply