Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി.ശശി തരൂരിനെ ദില്ലി പൊലീസിലെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ശശി തരൂരിനെ ചോദ്യം ചെയ്യുന്നത്. വസന്ത്കുഞ്ജ് പൊലീസ് സേറ്റഷനില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും സാന്നിധ്യത്തില്‍ തരൂരിനെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂര്‍ അടക്കം പത്തൊമ്പത് പേരെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മകന്‍ ശിവ് മേനോനെയും ചോദ്യം ചെയ്തു. തരൂരും സുനന്ദയും തമ്മിണ്ടായിരുന്ന ദാമ്പത്യ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നോ എന്നായിരുന്നു മകനോട് പ്രധാനമായും ചോദിച്ചത്.
Leave a Reply