Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിക്കെതിരെയുള്ള പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയെ തുടർന്നാണ് ലോകായുക്ത കേസ് ഇന്ന് പരിഗണിക്കുന്നത്. ലാലിസത്തിന്റെ പേരില്‍ കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമങ്ങൾ നടത്തുന്നതായും ഹർജിയിൽ പറയുന്നുണ്ട്. ഈ പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിരുന്നു . ഹര്‍ജിയില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒന്നാംകക്ഷിയും നടന് മോഹന്‍ലാല്‍ അഞ്ചാം കക്ഷിയുമാണ്. ലാലിസത്തിന് രണ്ടു കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടി നേരത്തെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ളവയില്‍ വിവാദമായിരുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ മാറ്റുരച്ച അമ്പത് സിനിമകളിലെ പാട്ടുകളും അതിലെ ദൃശ്യങ്ങളും കോര്‍ത്തിണക്കി കൊണ്ടാണ് ‘ലാലിസം’ പരിപാടി അവതരിപ്പിച്ചത്.
Leave a Reply