Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 12:36 am

Menu

Published on February 19, 2015 at 3:21 pm

ചലച്ചിത്ര ലോകത്ത് നിന്നും വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ നിന്നും ഉണ്ണി മുകുന്ദൻ പിന്മാറി

marriage-dreams-of-unni-mukundan

ഇതിന് മുമ്പ് മിക്ക അഭിമുഖങ്ങളിലും ഉണ്ണി മുകുന്ദനോട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ താൻ പ്രണയിക്കുമെന്നും വിവാഹം കഴിക്കുമെന്നും എന്നാൽ അത് സിനിമാ ലോകത്ത് നിന്നുള്ള ആളായിരിക്കില്ലെന്നുമാണ് ഉണ്ണി മുകുന്ദൻപറഞ്ഞിരുന്നത്. സിനിമാക്കാർ തിരക്ക് കൂടുതലുള്ളവരാണെന്നും തൻറെ അമ്മയും ചേച്ചിയും ഇതേ രംഗത്ത് നിന്നുള്ളവരാണെന്നും ഉണ്ണി പറഞ്ഞിരുന്നു. തനിക്ക് ടീച്ചിങ് പ്രൊഫഷനോ ബാങ്കിങ് മേഖലയിലോ ഉള്ള ആളെ വിവാഹം ചെയ്യാനാണ് താത്പര്യമെന്ന് അന്ന് ഉണ്ണി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അന്ന് പറഞ്ഞ ഈ വാക്കുകളെല്ലാം തിരുത്തിയിരിക്കയാണ് ഉണ്ണി മുകുന്ദൻ. എല്ലാം വരുന്ന പോലെ വരട്ടെ എന്നാണ് ഇപ്പോൾ ഉണ്ണിയുടെ നിലപാട്. കോളേജ് പഠനം ഇപ്പോള്‍ തുടങ്ങിയതേയുള്ളൂ. കോളേജ് ലൈഫ് മിസ് ചെയ്യുന്നതില്‍ പണ്ട് വിഷമം തോന്നിയിരുന്നു. ഇപ്പോള്‍ അതുമില്ല. കോളേജില്‍ പോകാത്തതിനാല്‍ പ്രണയിക്കാന്‍ അവസരം ലഭിച്ചതുമില്ലെന്ന് ഉണ്ണി പറയുന്നു. മുമ്പ് ഇതുപോലൊരു അഭിമുഖത്തില്‍ പ്രണയിക്കുന്നവരോട് അസൂയ തോന്നാറുണ്ടായിരുന്നെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നും തോന്നാറില്ലെന്ന് ഉണ്ണി പറഞ്ഞു. എനിക്ക് പല ആലോചനകളും വന്നിരുന്നു. ഒന്നും ശരിയായില്ല. ഇനി എന്തായാലും ഒരു മൂന്ന് വർഷമെങ്കിലും കഴിഞ്ഞിട്ട് മതി വിവാഹമെന്നാണ് തീരുമാനമെന്നും അഭിമുഖത്തിൽ ഉണ്ണി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News